Latest News

കേന്ദ്രീയവിദ്യാലയങ്ങളിലെ ഹിന്ദുമത പ്രാര്‍ത്ഥന : ഹര്‍ജി സുപ്രീംകോടതിയിലെ ഭരണഘടനാ ബെഞ്ചിലേയ്ക്ക്

ന്യൂഡല്‍ഹി: കേന്ദ്രീയവിദ്യാലയങ്ങളിലെ ഈശ്വര പ്രാര്‍ഥന ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണെന്നും അതിനാല്‍ അത് നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിലേക്ക്. സര്‍ക്കാര്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഏതെങ്കിലും ഒരു മതത്തിന് പ്രചാരം കൊടുക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ അഡ്വ. വിനായക് ഷായാണ് ഹര്‍ജി നല്‍കിയത്. വിഷയം ഭരണഘടനാബെഞ്ചിന് വിടുന്നതിനായി ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, വിനീത് സരണ്‍ എന്നിവരുടെ ബെഞ്ച് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കയച്ചു.

രാജ്യത്തെ 1,125 കേന്ദ്രീയവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിവിധ മതവിശ്വാസികളായ കുട്ടികളെല്ലാം അസതോമാ സദ്ഗമയാ… എന്നു തുടങ്ങുന്ന പ്രാര്‍ഥനാഗാനം ആലപിക്കേണ്ടിവരുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പണം മുടക്കുന്ന സ്‌കൂളുകളിലോ മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളിലോ ഏതെങ്കിലുമൊരു മതത്തിനു പ്രചാരം നല്‍കുന്നത് ശരിയല്ല. ഒരു തരത്തിലുള്ള പ്രാര്‍ഥനകളും ആവശ്യമില്ല. വിദ്യാര്‍ഥികളില്‍ ശാസ്ത്ര പഠനാഭിരുചി വളര്‍ത്തുന്നതിന് പ്രാര്‍ഥനകള്‍ തടസ്സം നില്‍ക്കുന്നു. പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍ പ്രായോഗികമാര്‍ഗങ്ങള്‍ തേടുന്നതിനുപകരം ദൈവത്തില്‍ അഭയംതേടാനാകും വിദ്യാര്‍ഥികള്‍ ശ്രമിക്കുകയെന്നും ഹര്‍ജിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button