സൗദി: യാമ്പു മേഖലയിലും ബദ്ര്, ഉംലജ്, അല്‍ ഉല, അല്‍ അയ്സ് മേഖലയിലും കനത്ത മഴ. അപകട സാധ്യത കണക്കിലെടുത്ത് സിവില്‍ ഡിഫന്‍സ് ജാഗ്രതാനിര്‍ദേശം നല്കി. മഴവെള്ളം കാരണം യാമ്പു തല്അഃ നസ പ്രദേശങ്ങളിലെ മലയിടുക്കുകളില്‍ അരുവികള്‍ രൂപപ്പെട്ടിട്ടുണ്ട്. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് മലഞ്ചെരുവുകളില്‍ സാധ്യത കൂടുതലാണെന്നും അധികൃതര്‍ മുന്നറിയിപ്പുണ്ട്.
Post Your Comments