തിരുവനന്തപുരം : വിവാദ പ്രസ്താവനകള്‍ക്ക് ശേഷം വീണ്ടും തന്ത്രിക്കും പന്തളം രാജ കുടുംബത്തിനുമെതിരെ അധിക്ഷേപവുമായി മന്ത്രി ജി സുധാകരന്. തന്ത്രി പണത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്.കട അടക്കുന്നതുപോലെ ശബരിമല നട അടയ്ക്കാന്‍ തന്ത്രി ശ്രമിക്കുന്നതായും ജി സുധാകരന് പറഞ്ഞു.
മന്ത്രിമാരേക്കാളും മുഖ്യമന്ത്രിയെക്കാളും വലിയ ആളെന്ന നിലയിലാണ് പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ്മ പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആദ്ധ്യാത്മികതയില്‍ അല്ല തന്ത്രിക്ക് നോട്ടം. മറിച്ച് ഭൗതികതയില്‍ ആണ്. പണത്തില്‍ മാത്രമാണ് തന്ത്രിയുടെ കണ്ണെന്നും സുധാകരന് ആക്ഷേപിക്കുന്നു. ഇപ്പോഴും രാജാവാണെന്ന ഭാവമാണ് ശശികുമാര വര്‍മ്മക്ക്. മന്ത്രിമാരേക്കാള്‍ വലിയ ആളാണെന്നാണ് ശശികുമാര വര്‍മ്മ ധരിച്ചിരിക്കുന്നതെന്നും സുധാകരന് പറഞ്ഞു.
Post Your Comments