KeralaLatest News

മഞ്ചേശ്വരത്ത് വര്‍ഗീയ കലാപ ശ്രമം; ചര്‍ച്ചയ്ക്ക് വഴിയൊരുക്കി മുഖ്യമന്ത്രിയുടെ പരാമര്‍ശം

കാസര്‍കോട് മഞ്ചേശ്വരത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം സജീവ ചര്‍ച്ചയാകുന്നു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സംഘ്പരിവാര്‍ പ്രദേശത്ത് വര്‍ഗീയ ലഹള സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.പി സതീഷ് ചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ .സി.പി.എം ഇടപെടലാണ് ജില്ലയെ കലാപഭൂമിയാക്കുന്നതെന്ന് ബി.ജെ.പിയും തിരിച്ചടിച്ചു.

കഴിഞ്ഞ ദിവസം നടന്ന നിയമസഭ ചോദ്യോത്തര വേളയിലാണ് സംസ്ഥാനത്തെ തുടര്‍ച്ചയായി ബാധിച്ച ഹര്‍ത്താലുകള്‍ ചര്‍ച്ചാവിഷയമായത്. കാസര്‍ഗോഡ്-മഞ്ചാശ്വരം മേഖലകളില്‍ വര്‍ഗീയ കലാപത്തിന് നിരന്തരം ശ്രമം നടക്കുന്നുണ്ടെന്നും മറ്റുമേഖലകളില്‍ വര്‍ഗീയ കലാപം നടത്തി നേട്ടം കൊയ്തവരാണ് കേരളത്തിലും അതേ വിദ്യ പയറ്റുന്നത്, ഇതിനെതിരെ നാം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളത്തിന്റെ ഇതുവരെയുള്ള വികസനത്തില്‍ ഒരു പങ്കും വഹിക്കാത്ത ചിലര്‍ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് തടയാനും പിന്നോട്ടടിക്കാനും ശ്രമം നടത്തുന്നതായും, ഹര്‍ത്താല്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button