കൊച്ചി : പൊതുജനങ്ങള്‍ കേന്ദത്തിലെ മോദി സര്‍ക്കാരിനും സംസ്ഥാനത്തെ പിണറായി സര്‍ക്കാരിനും എതിരാണെന്നും എന്നാല്‍ ജനവികാരം മാത്രമുണ്ടായിട്ട് കാര്യമില്ലെന്നും അടിത്തട്ടില്‍ സംഘടന ശക്തിപ്പെടേണ്ടതുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി.
ചെങ്ങന്നൂരിലെ തോല്‍വി പാഠമാക്കണമെന്നും നേതാക്കള്‍ സ്വയം വിമര്‍ശനത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ആന്റണിയുടെ പരാമര്‍ശം. ബൂത്തില്‍ പ്രവര്‍ത്തകരില്ലെങ്കില്‍, അടിത്തട്ടില്‍ ആളില്ലെങ്കില്‍, പോളിങ് ദിവസം ജനവികാരം വോട്ടായി മറില്ല, ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments