Latest NewsKerala

മലപ്പുറം ജില്ല രൂപംകൊണ്ടിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു

കേരളത്തിന്റെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ സുപ്രധാന ഇടം നേടിയ മലപ്പുറം ജില്ല രൂപം കൊണ്ടിട്ട് അര നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്.വൈദേശികരുടെയും ജന്‍മികളുടെയും ആധിപത്യത്തിനെതിരെ നിരന്തരം പോരാടി പിന്നാക്കമായിപ്പോയ ഒരു ജനതക്ക് ലഭിച്ച മേല്‍വിലാസം കൂടിയാണ് മലപ്പുറമെന്ന ജില്ല. വര്‍ഷങ്ങള്‍ നീണ്ട മുറവിളികള്‍ക്കൊടുവിലാണ് ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി സര്‍ക്കാര്‍ മലപ്പുറം ജില്ല പ്രഖ്യാപിച്ചത്.

1969ല്‍ രൂപീകരിച്ചതാണെങ്കിലും കേരളത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം.മദിരാശി സംസ്ഥാനത്ത് മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു ഇന്നത്തെ മലപ്പുറം ജില്ല. 1956ല്‍ ഐക്യ കേരളം പിറന്നപ്പോള്‍ മലബാര്‍ ജില്ല മൂന്നായി വിഭജിക്കപ്പെട്ടു. ഇതോടെ മലപ്പുറം പ്രദേശം കോഴിക്കോട്, പാലക്കാട് ജില്ലകളുടെ ഭാഗമായി മാറി. ഒന്നര നൂറ്റാണ്ട് നീണ്ട അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് മലപ്പുറം. ബ്രിട്ടീഷ് ഭരണത്തിന്റെ ആരംഭത്തില്‍ ബോംബെ പ്രോവിന്‍സിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. വൈദേശിക ആധിപത്യത്തിനെതിരായ പോരാട്ടം മാത്രം അജണ്ടയാക്കി ഒരു ജനത നിലയുറപ്പിച്ചോള്‍ സ്വാഭാവികമായി അവരുടെ പ്രദേശം പിന്നാക്കമായി.

വല്ലാതെ പിറകിലായിപ്പോയ ഈ പ്രദേശത്തിന്റെ വികസനം ലക്ഷ്യം വെച്ചാണ് മലപ്പുറം ജില്ല വേണമെന്ന ആവശ്യം ഉയര്‍ന്നത്.കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന ഏറനാട്, തിരൂര്‍ താലൂക്കുകളും പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കുകളും ചേര്‍ത്താണ് മലപ്പുറം ജില്ല രൂപീകരിക്കുന്നത്. കേരളത്തിലെ പത്താമത്തെ ജില്ല ആയിട്ടാണ് മലപ്പുറം പിറക്കുന്നത്. പിന്നാക്ക പ്രദേശത്തിന്റെ വികസനത്തിന് പുതിയ ജില്ലാ എന്ന ആശയം വലിയ കോലാഹലങ്ങളിലേക്ക് നയിച്ചു. കരുണാകരന്റെനേതൃതത്തില്‍ ജില്ലാ വിരുദ്ധ സമരത്തെ കോണ്‍ഗ്രസ്സില്‍ തന്നെ ഒരു വിഭാഗം അനുകൂലിച്ചു. ഹൈന്ദവ സംഘടനകളും കെ. കേളപ്പനെ പോലുള്ള ഗാന്ധിയന്മാരും ജില്ലാ രൂപികരണതിന് എതിരായിരുന്നു. ജനസ്സംഘം മാപ്പിളസ്ഥാനായും കുട്ടി പാകിസ്താനായും ജില്ലയെ വിചാരണ ചെയ്തു. സി എച്ചിന്റെയും ബാപ്പു കുരിക്കളുടെയും സാമാര്‍ഥ്യമാണ് ജില്ല യാഥാര്‍ഥ്യ മാക്കുന്നതിലേക്ക് നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button