തിരുവനന്തപുരം: പ്രളയത്തില്‍പ്പെട്ടവര്‍ക്ക് ബാങ്ക് വായ്പ വഴി ഉപജീവനമാര്‍ഗം പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഉജ്ജീവന സഹായ പദ്ധതി’ സംബന്ധിച്ച് ബാങ്കുകള്‍ ഉന്നയിച്ച ആശങ്കകളില്‍ വ്യക്തത വരുത്തി ഒരാഴ്ചക്കുള്ളില്‍ ജില്ലാതലത്തില്‍ പരമാവധി വായ്പ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ചെറുകിട-ഇടത്തരം വ്യവസായസ്ഥാപനങ്ങള്‍, കടകള്‍ എന്നിവയ്ക്കുണ്ടായ നഷ്ടം സംബന്ധിച്ച് വ്യവസായവകുപ്പ് വിശദാംശങ്ങള്‍ നേരത്തെ ശേഖരിച്ചിട്ടുണ്ട്. വായ്പ സംബന്ധിച്ച് വ്യക്തത വരുത്തിയ സാഹചര്യത്തില്‍ അടുത്ത ആഴ്ച കൊണ്ട് വായ്പ അനുവദിക്കുന്നത് ത്വരിതപ്പെടുത്താന്‍ സാഹചര്യമുണ്ടാകും. പദ്ധതിയിലേക്ക് പുതിയ അപേക്ഷകള്‍ മാര്‍ച്ച് 31 വരെ സ്വീകരിക്കാനും ബാങ്കുകള്‍ക്ക് സംസ്ഥാനതല ബാങ്കിംഗ് സമിതി നിര്‍ദേശം നല്‍കും. ഇതു സംബന്ധിച്ച ഏകോപനത്തിന് റവന്യൂ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Post Your Comments