ഈ രണ്ടു കാറുകളിൽ എബിഎസ് ഉൾപ്പെടുത്തി ടാറ്റ

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന BNSVAP (ഭാരത് ന്യൂ സേഫ്റ്റി വെഹിക്കിള്‍ അസെസ്‌മെന്റ് പ്രോഗ്രാം) ചട്ടങ്ങള്‍ പ്രകാരം ടിയാഗൊ ഹാച്ച്ബാക്ക്. ടിഗോര്‍ കോമ്പാക്ട് സെഡാൻ എന്നീ കാറുകളിലെ എല്ലാ വകഭേദങ്ങളിലും എബിഎസ് ഉൾപ്പെടുത്തി ടാറ്റ മോട്ടോഴ്‌സ്. നേരത്തെ XZ, XZA, XZ പ്ലസ് വകഭേദങ്ങള്‍ക്ക് മാത്രമായിരുന്നു എബിഎസ് ലഭ്യമാക്കിയിരുന്നത്. കൂടാതെ ടിയാഗൊ, ടിഗോര്‍ ഉയർന്ന വകഭേദങ്ങള്‍ക്ക്കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോളും കമ്പനി ഉൾപ്പെടുത്തും.

പെട്രോള്‍, ഡീസല്‍ എന്നീ പതിപ്പുകളിൽ ഈ കാറുകൾ ലഭ്യമാണ്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒപ്‌ഷൻ ഇരു കാറുകളുടെയും ഡീസല്‍ പതിപ്പുകളിൽ ലഭ്യമാണ്. പെട്രോള്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ ഉൾപ്പെടുത്തിയിട്ടുള്ളു. ടാറ്റ ടിയാഗൊയ്ക്ക് 3.4 ലക്ഷം മുതല്‍ 6.38 ലക്ഷം രൂപ വരെയും,ടിഗോറിന് വില 5.20 ലക്ഷം മുതല്‍ 7.38 ലക്ഷം രൂപ വരെയുമാണ് വില.

Share
Leave a Comment