ബംഗളൂരു : പൊതു അദാലത്തില്‍ പരാതി പറയാനെത്തിയ സ്ത്രീയോട് മോശമായി പെരുമാറി കോണ്‍ഗ്രസ് നേതാവും കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയുമായി സിദ്ധരാമയ്യ വിവാദത്തില്‍. സിദ്ധരാമയ്യയുടെ മകന് യതീന്ദ്രയുടെ മണ്ഡലമായ വരുണയില്‍ സംഘടിപ്പിച്ച ഒരു പൊതുപരിപാടിക്കിടെയായിരുന്നു സംഭവം
.പൊതു അദാലത്തില്‍ തന്റെ മകന് യതീന്ദ്രയ്ക്കെതിരെ സ്ത്രീ പരസ്യമായി അക്ഷേപമുന്നയിച്ചതാണ് സിദ്ധരാമയ്യയെ ചൊടിപ്പിച്ചത്. യതീന്ദ്ര മണ്ഡലത്തില്‍ ഒരിക്കലും ഉണ്ടാകാറില്ലെന്നും മണ്ഡലത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം കാര്യക്ഷമമല്ലെന്നുമായിരുന്നു യുവതിയുടെ പരാതി. ഇതു കേട്ടപ്പാടെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ സിദ്ധരാമയ്യ യുവതിയുടെ കൈയ്യില്‍ നിന്നും മൈക്ക് പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയായിരുന്നു.
ഇതിനിടയില്‍ സ്ത്രീയുടെ ദുപ്പട്ടയില്‍ സിദ്ധരാമയ്യയുടെ കൈ കുടുങ്ങിയതും കൂടുതല്‍ കുഴപ്പത്തിലാക്കി.സ്ത്രിയുടെ ഷാള്‍ കൂടി ചേര്‍ത്തായിരുന്നു സിദ്ധരാമയ്യ മൈക്ക് പിടിച്ച് വലിച്ചത്. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വീണ്ടു പരാതി പറയാന്‍ എഴുന്നേറ്റ സ്ത്രീയെ അടങ്ങിയിരിക്കുവാന്‍ സിദ്ധരാമയ്യ കല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പരാതി പറയേണ്ട രീതി ഇപ്രകാരമല്ലയെന്നായിരുന്നു സിദ്ധരാമയ്യയുടെ വാക്കുകള്‍. സിദ്ധരാമയയ്യുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് കര്‍ണ്ണാടകയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വിഷയത്തില്‍ സിദ്ധരാമ്മയ്യ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
https://youtu.be/U55ame3QXpU
Post Your Comments