ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകർത്ത് ഒരു നേപ്പാൾ താരം. സച്ചിന്റെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് നേപ്പാള്‍ കൗമാരതാരം രോഹിത് പൗഡല്‍ തകർത്തത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. 16 വയസും 146 ദിവസവുമാണ് രോഹിത്തിന്റെ പ്രായം. സച്ചിൻ ഈ റെക്കോർഡ് നേടിയപ്പോൾ പ്രായം 16 വയസും 213 ദിവസവും ആയിരുന്നു അദ്ദേഹത്തിന്റെ പ്രായം. അന്ന് സച്ചിന് പാകിസ്ഥാനെതിരെയാണ് അര്‍ദ്ധ സെഞ്ച്വറി നേടിയത്.
Post Your Comments