Latest NewsKerala

ശമ്പളപരിഷ്കരണം : ആര്‍ സി സിയിലെ ജീവനക്കാര്‍ സമരം ആരംഭിച്ചു

തിരുവനന്തപുരം:  ഏഴാം ശമ്ബളകമ്മിഷന്‍ നടപ്പാക്കി ശമ്ബളവര്‍ധന നടപ്പിലാക്കണമെന്ന ആവശ്യവുമായി ആര്‍ സി സിയിലെ ജീവനക്കാര്‍ സ മരം ആരംഭിച്ചു‍. അധിക സമയം ജോലി ചെയ്താണ് ജീവനക്കാരുടെ സമരം. പലവട്ടം ആവശ്യപ്പെട്ടിട്ടും മാനേജ്മെന്‍റ് നടപടിയാകുന്നില്ലെന്നും ആര്‍ സി സിക്കൊപ്പമുള്ള ശ്രീചിത്ര ആശുപത്രിയില്‍ ഏഴാം ശമ്ബളകമ്മിഷന്‍ അനുസരിച്ചുള്ള വേതനം നല്‍കി തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും ജീവനക്കാര്‍ പറയുന്നു.

ആദ്യഘട്ടത്തില്‍ ഒരു മണിക്കൂ‍ര്‍ അധികം ജോലി ചെയ്താണ് പ്രതിഷേധം അറിയിച്ചത്. അടുത്തഘട്ടം ധര്‍ണ സമരമാണ് ആലോചനയിലുള്ളത്. ഡോക്ടര്‍മാര്‍ അടക്കമുളളവര്‍ സമരത്തിന്‍റെ പാതയിലാണെന്നും സമരക്കാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button