തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ ഈ മാസം അവസാനം നടത്താനിരുന്ന പണി മുടക്ക് മാറ്റി. ഈ മാസം 28 ലെ പണിമുടക്കാണ്, മെയ് മാസം 5 ലേക്ക് മാറ്റിയത്.അതേസമയം, എല്ലാ മാസവും 5ന് ശമ്പളം തരണം എന്ന ആവശ്യം, ചര്‍ച്ചയില്‍ തീരുമാനമായില്ല.
Read Also : രാജസ്ഥാനിൽ 300 വർഷം പഴക്കമുള്ള ശിവക്ഷേത്രം ബുൾഡോസർ കൊണ്ട് തകർത്തു: കനത്ത പ്രതിഷേധം
ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമായ യാത്ര പ്രധാന്യം നല്‍കുന്ന കെഎസ്ആര്‍ടിസി- സ്വിഫ്റ്റിന്റെ പത്ത് ദിവസത്തെ വരുമാനം 61,71,908 രൂപയാണെന്നും ഗതാഗത വകുപ്പ് അറിയിച്ചു. സര്‍വീസ് ആരംഭിച്ച 11-ാം തീയതി മുതല്‍ 20 വരെ 1,26,818 കിലോമീറ്റര്‍ സര്‍വീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തില്‍, കെഎസ്ആര്‍ടിസി- സ്വിഫ്റ്റിന് വരുമാനം ലഭിച്ചത്.
എസി സ്ലീപ്പര്‍ ബസില്‍ നിന്നും 28,04,403 രൂപയും, എ.സി സ്വീറ്ററിന് 15,66,415 രൂപയും, നോണ്‍ എസി സര്‍വീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്. നിലവില്‍ 30 ബസുകളാണ് സര്‍വീസ് നടത്തുന്നത്. എസി സ്ലീപ്പര്‍ സര്‍വീസിലെ 8 ബസുകളും ബംഗളൂരുവിലേയ്ക്കാണ് സര്‍വീസ് നടത്തുന്നത്. എസി സ്ലീപ്പര്‍ ബസുകള്‍ പത്തനംതിട്ട- ബംഗളൂരു, കോഴിക്കോട്- ബംഗളൂരു എന്നിവടങ്ങിലേക്കും, ആഴ്ചയിലെ അവധി ദിവസങ്ങളില്‍ ചെന്നൈയിലേക്കും, തിരുവനന്തപുരം- കോഴിക്കോട് റൂട്ടിലുമാണ് സര്‍വീസ് നടത്തുന്നത്.
Post Your Comments