ന്യൂഡല്‍ഹി : ഹിന്ദു പെണ്‍കുട്ടികളെ തൊടുന്ന കൈകള്‍ വെട്ടിക്കളയണമെന്നതടക്കമുള്ള തുടര്‍ച്ചയായ വിവാദ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ നിറയുന്ന കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഗ്‌ഡെക്കെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. അനന്ത് കുമാര്‍ ഹെഗ്‌ഡെ ഇന്ത്യയുടെ ശല്ല്യമാണെന്നും കേന്ദ്രമന്ത്രിയായി തുടരാന്‍ യോഗ്യതയില്ലാത്ത അയാളെ പുറത്താക്കണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ഹിന്ദു പെണ്‍കുട്ടികളെ തൊടുന്ന കൈകള്‍ വെട്ടിക്കളയണമെന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് ദിനേഷ് ഗുണ്ടുറാവുവിനെതിരെയും ഹെഗ്‌ഡെ ഇന്നലെ വിവാദ പ്രസ്താവന നടത്തിയിരുന്നു.
ദിനേഷ് ഗുണ്ടുറാവു കര്‍ണാടകയ്ക്ക് എന്ത് സംഭാവനയാണ് നല്‍കിയത് എന്നും ഒരു മുസ്ലീം സ്ത്രീയുടെ പിന്നാലെ നടക്കുകയല്ലാതെ എന്താണ് ചെയ്തിട്ടുള്ളതെന്നുമാണ് ഹെഗ്‌ഡെ ചോദിച്ചത്. ദിനേഷ് ഗുണ്ടുറാവുവിന്റെ ഭാര്യ ഒരു മുസ്ലിം സമുദായംഗമാണ്. ഇത് ഉദ്ദേശിച്ചായിരുന്നു ഹെഗ്‌ഡെയുടെ പ്രസ്താവന.
Post Your Comments