ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് എം ഡി എം കെ (മറുമലര്‍ച്ചി ദ്രാവഡ മുന്നേട്ര കഴകം) നേതാവ് അറസ്റ്റില്‍.സത്യ രാജ് ബാലുവിനെയാണ് സിര്‍കഴി പൊലീസ് അറസ്റ്റ് ചെയ്തത്.
ഹിന്ദുമക്കള്‍ കക്ഷിയും ബിജെപിയും ഇയാള്‍ക്കെതരിരെ പരാതി നല്‍കിയിരുന്നു.മോദിയുടെ മധുര സന്ദര്‍ശനത്തിനു മുമ്പായിരുന്നു സംഭവം. എ ഐ ഐ എം എസിന് തറക്കല്ലിടാനാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മധുരയിലെത്തിയത്. മധുര, തഞ്ചാവൂര്‍, തിരുനെല്‍വേലി എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളേജുകളിലെ സ്‌പെഷ്യാലിറ്റി ബ്ലോക്കുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
അതേസമയം മോദിയുടെ സന്ദര്‍ശനത്തിനെതിരെ എം ഡി എം കെ അധ്യക്ഷന്‍ വൈകോയുടെ നേതൃത്വത്തില്‍ മധുരയില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
Post Your Comments