Latest NewsKerala

ഭർത്താവിന്റെ ജീവൻ കാത്ത മലപ്പുറത്തിന് നന്ദി അറിയിച്ച് തമിഴ് യുവതി

മലപ്പുറം : ഭർത്താവിന്റെ ജീവൻ കാത്ത മലപ്പുറത്തിന് നന്ദി അറിയിച്ച് തമിഴ് യുവതി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കുവൈത്തിലെ ജയിലിൽ കഴിഞ്ഞ തമിഴ്നാട്ടുകാരൻ അർജുൻ അത്തിമുത്തുവിനെ കൊലക്കയറിൽ നിന്നു രക്ഷപ്പെടുത്തിയതിന്റെ നന്ദി കണ്ണീരു കലർന്ന സന്തോഷത്തോടെയാണ് ഭാര്യ മാലതി മലപ്പുറത്തുകാരെ അറിയിച്ചത്.

തമിഴ്നാട് തഞ്ചാവൂരിൽനിന്നാണ് മാലതി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾക്ക് വീഡിയോ സന്ദേശമയച്ചത്. ‘ഉയിർ കാത്ത മനിതരേ, ഉണ്മയാന നാടേ, നണ്ട്രി!’ എന്നായിരുന്നു മാലതിയുടെ വാക്കുകൾ.

മലപ്പുറം സ്വദേശിയെ വധിച്ച കേസിൽ അർജുന് വിധിച്ച വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചുകൊണ്ടുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം മാലതിക്കും മുനവ്വറലി തങ്ങൾക്കും ലഭിച്ചിരുന്നു. ജയിലിൽ കഴിയുന്ന അർജുൻ 6 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം മാലതിയുമായി ഫോണിൽ സംസാരിച്ചു.മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ശ്രമത്തിൽ, കൊല്ലപ്പെട്ടയാളുടെ കുടുംബം അർജുന് മാപ്പുനൽകുകയും അതിന്റെ രേഖകൾ കുവൈത്ത് അധികാരികൾക്കു സമർപ്പിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button