Latest NewsInternational

ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം സമാധാന ചര്‍ച്ചകള്‍ നടത്താന്‍ ഒരുക്കമെന്ന് പാക്കിസ്ഥാന്‍

ലാഹോര്‍:  തെരഞ്ഞെടുപ്പില്‍ ആര് വിജയിച്ചാലും അവരുമായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ പാക്കിസ്ഥാന്‍ ഒരുക്കമാണെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയാണ് ഈ കാര്യം ഒരു അന്തര്‍ദ്ദേശിയ ഓണ്‍ലെെനിനോട് ഈ കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ രാഷ്ട്രീയം ഇത്രയും കലുഷിതമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകുമ്ബോള്‍ സമാധാന ചര്‍ച്ച നടത്തുന്നത് അഭികാമ്യമല്ല. ഇപ്പോഴത്തെ ഇന്ത്യന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുന്നത് കൊണ്ട് എന്തെങ്കിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പാക്കിസ്ഥാന്‍ കരുതുന്നില്ല. സ്ഥിരത ഇല്ലാത്ത ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് ഇന്ത്യയില്‍ പുതിയ സര്‍ക്കാരുണ്ടാകുമ്ബോള്‍ പാക്കിസ്ഥാന്‍ ചര്‍ച്ചകളുമായി മുന്നോട്ട് വരുമെന്നും ഫവാദ് പറഞ്ഞു.

സമാധാന ചര്‍ച്ചയ്ക്ക് നരേന്ദ്ര മോദിയാണോ രാഹുല്‍ ഗാന്ധിയാണോ പാക്കിസ്ഥാന് കൂടുതല്‍ താത്പര്യമെന്ന ചോദ്യത്തിന് അത് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നാണ് ഫവാസിന്‍റെ മറുപടി.

എല്ലാ ഇന്ത്യന്‍ നേതാക്കളെയും ഇന്ത്യക്കാര്‍ തെരഞ്ഞെടുക്കുന്ന പാര്‍ട്ടിയെയും പാക്കിസ്ഥാന്‍ ബഹുമാനിക്കുന്നുണ്ട്. ആര് ഇന്ത്യയില്‍ അധികാരത്തിലെത്തിയാലും ചര്‍ച്ച നടത്താന്‍ ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു.

തീവ്രവാദത്തിനെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടാണ് ഇന്ത്യക്കുളളത്. പല തവണ ചര്‍ച്ചക്ക് പാക്കിസ്ഥാന്‍ മുതിര്‍ന്നെങ്കിലും ഇന്ത്യ പ്രതികരണം നല്‍കിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button