Latest NewsIndia

ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധ ; ഒരു മരണം കൂടി

ബെംഗളൂരു : ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഒരു മരണം കൂടി.ഭക്ഷ്യ വിഷബാധയേറ്റ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ കവിത(28) എന്ന യുവതിയാണ് മരിച്ചവരിൽ ഒരാൾ. ഇതിൽ കവിതയുടെ കുട്ടികളും അവശനിലയില്‍ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപെട്ടു രണ്ടുസ്ത്രീകളെ പോലീസ് പിടികൂടി.

ജനുവരി 25നായിരുന്നു സംഭവം. ചിന്താമണി താലൂക്കിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ പ്രസാദമെന്ന് പറഞ്ഞ് ഹല്‍വ വിതരണം ചെയ്തു. ഇത് കഴിച്ചവരെയാണ് പിന്നീട് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡിസംബറില്‍ ചാമരാജനഗറിലെ മാരമ്മ ക്ഷേത്രത്തില്‍ നിന്ന് വിഷം ചേര്‍ത്ത പ്രസാദം കഴിച്ച 17 പേര്‍ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button