Latest NewsSaudi ArabiaGulf

വ്യവസ്ഥകള്‍ കര്‍ശനമാക്കി; അനധികൃത തീര്‍ഥാടകര്‍ കുറഞ്ഞതായി കണക്കുകള്‍

റിയാദ്: ഹജ്ജ് ഉംറ വ്യവസ്ഥകള്‍ കര്‍ശനമാക്കിയതോടെ സൗദിയില്‍ അനധികൃത തീര്‍ഥാടകര്‍ കുറഞ്ഞതായി കണക്കുകള്‍. നിശ്ചിത ശതമാനത്തില്‍ കുടുതല്‍ വീഴ്ച്ചവരുത്തുന്ന കമ്പനികള്‍ക്ക് ഇനി മുതല്‍ ഉംറ വിസ അനുവതിക്കുകയില്ല. വിവിധ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് മന്ത്രാലയം.വ്യവസ്ഥകള്‍ കര്‍ശനമാക്കിയതോടെയാണ് തിരിച്ചു പോകാതെ അനധികൃതമായി രാജ്യത്ത് തങ്ങുന്ന ഉംറ തീര്‍ഥാടകരുടെ എണ്ണം ഈ വര്‍ഷം കുത്തനെ കുറഞ്ഞത്.

വിവിധ എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും പരിശോധന ഹജ്ജ് ഉംറ മന്ത്രാലയം കര്‍ശനമാക്കിയിട്ടുണ്ട്. അനധികൃതമായി 2332 തീര്‍ഥാടകര്‍ മാത്രമാണ് രാജ്യത്തു തങ്ങിയത് എന്നാണ് അവസാന കണക്കുകള്‍ സൂചിപ്പിക്കുന്നത്. തീര്‍ഥാടകര്‍ മക്കയിലെയും മദീനയിലെയും താമസ സ്ഥലത്ത് എത്തുന്നത് വൈകുന്ന പക്ഷം പന്ത്രണ്ടു മണിക്കൂറിനകം സര്‍വീസ് കമ്പനികള്‍ റിപോര്‍ട്ട് ചെയ്യണം. തിരിച്ചുപോകാത്ത ഉംറ തീര്‍ഥാടകരുടെ വിവരങ്ങള്‍ ഉടനെതന്നെ ഹജ്ജ് ഉംറ മന്ത്രാലയത്തിലും ജവാസാത്ത് ഡയറക്ടറേറ്റിലും നല്‍കണം. അല്ലാത്ത പക്ഷം സര്‍വീസ് കമ്പനികളുടെ ഉംറ വിസ അനുദിക്കില്ല. ഇതോടെയാണ് അനധികൃത താമസക്കാരുടെ എണ്ണം കുറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button