തങ്ങളുടെ പ്ലാറ്റ്‌ഫോമിലുള്ള അക്കൗണ്ടുകളില്‍ പകുതിയും വ്യാജമാണെന്ന റിപ്പോര്‍ട്ട് തള്ളി ഫേസ്ബുക്ക്. സോഷ്യല്‍ മീഡിയ ഭീമന്റേതായുള്ള അക്കൗണ്ടുകളില്‍ ഒരു ബില്യണോളം വ്യാജമാണെന്നാണ് ഫേസ്ബുക്ക് സി.ഇ.ഒ സുക്കര്‍ബര്‍ഗിന്റെ ഹൊവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സഹചാരിയായിരുന്ന ആരോണ്‍ ഗ്രീന്‍സ്പാന്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ തികച്ചും അടിസ്ഥാനരഹിതമായ കാര്യമാണിതെന്ന് പറഞ്ഞ ഫേസ്ബുക്ക്, റിപ്പോര്‍ട്ട് കള്ളമാണെന്നും പറഞ്ഞു.
പകുതിയോളം അക്കൗണ്ടുകള്‍ വ്യാജമെന്ന ആരോപണം തള്ളി ഫേസ്ബുക്ക്
‘റിയാലിറ്റി ചെക്ക്’ എന്ന് പേരിട്ടിട്ടുള്ള 70 പേജോളം വരുന്ന റിപ്പോര്‍ട്ടിലാണ് ഫേസ്ബുക്കിനെതിരെയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2004 മുതല്‍ ഫേസ്ബുക്കിന് അതിന്റെ യൂസേഴ്‌സിന്റെ എണ്ണത്തില്‍ ഇടിവ് സംഭവിക്കുകയുണ്ടായി. ഫെയ്‌സ്ബുക്കിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാവ് താനാണെന്ന് പറഞ്ഞ ഗ്രീന്‍സ്പാന്‍, പുറത്തു വിട്ടിട്ടില്ലാത്ത ഒരു സെറ്റില്‍മെന്റിലൂടെ ഫേസ്ബുക്ക് ഇത് ഒതുക്കി തീര്‍ക്കുകയാണുണ്ടായതെന്നും പറയുകയുണ്ടായി.
എന്നാല്‍ ഗ്രീന്‍സ്പാന്റെ വാദങ്ങള്‍ തള്ളിയ ഫേസ്ബുക്ക്, ഒടുവിലായി പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം കമ്പനി എസ്റ്റിമേറ്റ് ചെയ്ത സൈറ്റിലെ ഫെയ്ക്ക് അക്കൗണ്ടുകളുടെ തോത് മൂന്ന് മുതല്‍ നാലു വരെ ശതമാനമാണെന്ന് വെളിപ്പെടുത്തുകയുണ്ടായിരുന്നു.
Post Your Comments