മകന്റെ മണ്ഡലമായ മൈസൂരുവിലെ വരുണയിലായിരുന്നു സംഭവം. റവന്യൂ വകുപ്പിനെക്കുറിച്ച് പരാതി പറഞ്ഞ ജമീല എന്ന സ്്ത്രീയോട് ദേഷ്യപ്പെടുന്നതിനിടെ സിദ്ധരാമയ്യ അവരുടെ ദുപ്പട്ട വലിച്ചെടുക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ജയിച്ചതിന് ശേഷം എംഎല്‍എയെ കണ്ടിട്ടേ ഇല്ലെന്നായിരുന്നു യുവതിയുടെ പരാതി. മര്യാദയ്ക്ക് പെരുമാറണമെന്ന സിദ്ധരാമയ്യുടെ മുന്നറിയിപ്പ് വകവയ്ക്കാതെ അവര്‍ പരാതി തുടര്‍ന്നപ്പോള്‍ ദേഷ്യം കൊണ്ട് വിറച്ച സിദ്ധരാമയ്യ അവരോട് മോശമായി പെരുമാറുകയായിരുന്നു.
യുവതിയുടെ കയ്യില്‍ നിന്ന് മൈക്ക ്പിടിച്ചുവാങ്ങുന്നതിനിടെ ദുപ്പട്ട കയ്യില്‍പ്പെട്ടതാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം. ചിലപ്പോള്‍ ആളുകള്‍ മര്യാദയില്ലാതെ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മൈക്ക് പിടിച്ചെടുക്കേണ്ടി വരുമെന്നും അതാണ് സിദ്ധരാമയ്യ പങ്കെടുത്ത ടി നര്‍സാപുരിലെ പരിപാടിയിലും സംഭവിച്ചിട്ടുള്ളു എന്ന് വിശദീകരിച്ച് സംഭവം നിസ്സാരവത്കരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇതൊരു കുറ്റകൃത്യമാണെന്നും ആ രീതിയിലാണ് സിദ്ധരാമയ്യ പെരുമാറിയതെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്‌ദേക്കര്‍ പ്രതികരിച്ചു. സിദ്ധരാമയ്യക്കെതിരെ രാഹുല്‍ ഗാന്ധി എന്ത് നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന ്‌വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു
#WATCH Former Karnataka Chief Minister and Congress leader Siddaramaiah misbehaves with a woman at a public meeting in Mysuru. #Karnataka pic.twitter.com/MhQvUHIc3x
— ANI (@ANI) January 28, 2019
Post Your Comments