തിരുവനന്തപുരം: വനിതാ ശാക്തീകരണവുമായി ചെെത്രക്കെതിരായിട്ടുളള അന്വേഷണത്തെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും അവര്‍ തെറ്റ് ചെയ്തിട്ടുണ്ടോ എന്നുളളത് സര്‍ക്കാര്‍ അന്വേഷിക്കട്ടേയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍.
തെറ്റിന്റെ കാര്യത്തില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. തെറ്റു ചെയ്തവര്‍ക്കെതിരെ സര്‍ക്കാരിന് നടപടി എടുക്കാമെന്നും ജോസഫൈന്‍ പറഞ്ഞു. എസ് പി ചൈത്ര തെരേസ ജോണ്‍ സിപിഎം ഓഫീസ് റെയ്ഡ് ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ.
ബുധനാഴ്ച രാത്രി ഒരു സംഘം ആളുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞിരുന്നു. ഈ സംഭവത്തില്‍ അമ്ബതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. പോക്സോ കേസില്‍ അറസ്റ്റിലായ രണ്ട് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ഇവരില്‍ ചിലര്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലുണ്ട് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടന്നത്. റെയ് ഡ് നടത്തിയ കാര്യ ചെെത്ര മജിസ്ട്രേറ്റിനെ അറിയിക്കുകയും ചെയ്തിരുന്നു.
Post Your Comments