ഒടുവില്‍ ന്യൂസിലാന്‍ഡിന്റ് ക്രിക്കറ്റ് താരം എവെന്‍ ചാറ്റ്ഫില്‍ഡ് കളി മതിയാക്കാന്‍ തീരുമാനിച്ചു. പക്ഷേ അത് തന്റെ 68ാം വയസ്സിലാണെന്ന് മാത്രം. 1975ല്‍ ഇംഗ്ലണ്ടിനെതിരെ കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ചാറ്റ്ഫീല്‍ഡ്, ന്യൂസിലാന്‍ഡ് ദേശീയ ടീമിനായി 43 ടെസ്റ്റുകളും, 114 ഏകദിനങ്ങളിലും കളിച്ച ശേഷമാണ് പാഡഴിച്ചത്.
മത്സരം മതിയാക്കാനുള്ള സമയമായെന്ന് തനിക്ക് ബോധ്യട്ടതായി ഇതുമായി ബന്ധപ്പെട്ട ഒരഭിമുഖത്തില്‍ ഈ വലം കയ്യന്‍ മീഡിയം പേസര്‍ പറഞ്ഞത്. ന്യൂസിലാന്‍ഡിലെ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്ന ചാറ്റ്ഫീല്‍ഡ് പക്ഷേ, തന്റെ അവസാന മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ഔട്ടാവുകയായിരുന്നു. 43 ടെസ്റ്റുകളില്‍ നിന്നും 32.2 ശരാശരിയില്‍ 3958 റണ്‍സെടുത്ത ചാറ്റ്ഫീല്‍ഡ് 123 വിക്കറ്റുകളും നേടിയിട്ടുണ്ട്.
114 ഏകദിനങ്ങളില്‍ നിന്നായി 140 വിക്കറ്റുകളും 3618 റണ്‍സും അദ്ദേഹത്തിന്റെ സമ്പാദ്യമായുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 24 റണ്‍സ് വഴങ്ങി 8 വക്കറ്റെടുത്തതാണ് എവെന്‍ ചാറ്റ്ഫീല്‍ഡിന്റെ മികച്ച പ്രകടനം. 1989ല്‍ പാകിസ്ഥാനെതിരെയായിരുന്നു ചാറ്റഫീല്‍ഡിന്റെ അവസാന അന്താരാഷ്ട്ര മത്സരം.
Post Your Comments