വാഷിംഗ്ടണ്‍ ഡിസി: രാഷ്ട്രീയ പ്രതിസന്ധി തുടരുമ്പോള്‍ വെനസ്വേലയ്ക്ക് മുന്നറിയിപ്പുമായി ജോണ്‍ ബോള്‍ട്ടണ്‍. വെനസ്വേലയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടായാല്‍ ശക്തമായ തിരിച്ചടി പ്രതീക്ഷിക്കാമെന്നാണ് അമേരിക്കന്‍ സുരക്ഷാ വിഭാഗം ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞിരിക്കുന്നത്.
അതിനിടെ മഡുറോയ്ക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ നേതാവ് യുവാന്‍ ഗ്വെയ്ഡോയ്ക്ക് അമേരിക്ക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്കയടക്കം 21 രാജ്യങ്ങള്‍ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ രാജിവച്ച് പകരം യുവാന്‍ ഗെയ്ഡോ ഇടക്കാല പ്രസിഡന്റാകണമെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ നിലപാടെടുത്തിരുന്നു.
ഇതിനു പിന്നാലെയാണ് അമേരിക്ക ശക്തമായ മുന്നറിയിപ്പുകൂടി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് മഡുറോ ജയിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മഡുറോയെ താഴെയിറക്കാന്‍ മാസങ്ങളായി വന്‍പ്രതിഷേധമാണ് രാജ്യത്തെങ്ങും നടക്കുന്നത്.
Post Your Comments