മുംബൈ: ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമംഗമായ അമ്പാട്ടി റായുഡുവിന് രാജ്യാന്തര ക്രിക്കറ്റിൽ ബോൾ ചെയ്യുന്നതിൽനിന്നും വിലക്ക്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലാണ് പാര്‍ട്ട് ടൈം ബോളറായ റായുഡുവിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ റായുഡുവിന്റെ ബോളിങ് ആക്ഷന്‍ സംശയകരമാണെന്ന് ചൂണ്ടിക്കാട്ടി മാച്ച് ഒഫീഷ്യല്‍സ് ഐസിസിക്കു റിപ്പോര്‍ട്ടു നല്‍കിയിരുന്നു.
ആക്ഷന്‍ ചട്ടപ്രകാരമാണെന്ന് 14 ദിവസത്തിനുള്ളില്‍ തെളിയിക്കാന്‍ ഐസസിസി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമ്പാട്ടി റായിഡു പരിശോധനയ്ക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. ഈമാസം 13 ന് നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യഏകദിനത്തിലാണ് റായിഡുവിന്റെ ബോളിങ് ആക്ഷന്‍ ഐസിസിയുടെ ശ്രദ്ധിയില്‍പ്പെട്ടത്.
അതേസമയം, ആഭ്യന്തര ക്രിക്കറ്റില്‍ റായുഡുവിന് തുടര്‍ന്നും ബോള്‍ ചെയ്യാം. വല്ലപ്പോഴും മാത്രം ബോള്‍ ചെയ്യുന്ന പതിവുള്ള റായുഡുവിന് ഏര്‍പ്പെടുത്തിയ വിലക്ക് താരത്തെയും ഇന്ത്യന്‍ ടീമിനെയും കാര്യമായി ബാധിക്കില്ല. ഇതുവരെ 50 രാജ്യാന്തര ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള റായുഡു, ആകെ ബോള്‍ ചെയ്തിട്ടുള്ളത് ഒന്‍പതു മല്‍സരങ്ങളിലാണ്. 20.1 ഓവറില്‍നിന്ന് 124 റണ്‍സ് വിട്ടുകൊടുത്ത് ആകെ വീഴ്ത്തിയിട്ടുള്ളത് മൂന്നു വിക്കറ്റും.
ബോളിങ് ആക്ഷന്‍ സംശയ നിഴലിലായ സിഡ്‌നി ഏകദിനത്തില്‍ റായുഡു രണ്ട് ഓവറുകളാണ് ബോള്‍ ചെയ്തത്. 13 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും കിട്ടിയിരുന്നില്ല.
Post Your Comments