Latest NewsIndia

കിടക്കയ്ക്കടിയില്‍ ഭാര്യ മരിച്ച നിലയില്‍: ഭര്‍ത്താവിനെ കാണാനില്ല

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബബിതയെ കാണാനില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു

ന്യൂഡല്‍ഹി: വീടിനുള്ളില്‍ കിടക്കയ്ക്കരികില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ ഗുഡ്ഗാവിലാണ് സംഭവം.  ഇരുപത്തിയഞ്ചുകാരിയായ ബബിതയുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. യുവതിയും ഭര്‍ത്താവും വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ഇവരുടെ ഭര്‍ത്താവിനേയും കാണാനില്ല.

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ബബിതയെ കാണാനില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ സമീപവാസികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ തിരച്ചലിലാണ് കിടക്കയുടെ അടിയിലെ അറയില്‍ ഒളിപ്പിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ചമുതല്‍ ഇവരുടെ ഭര്‍ത്താവിനേയും കാണാനില്ല. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ബബിതയുടെ ഭര്‍ത്താവിനു വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button