CricketLatest News

നായകന്‍ ജേസണ്‍ ഹോള്‍ഡറുടെ ചിറകിലേറി ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ വിന്‍ഡീസിന് ജയം

ബാര്‍ബഡോസ്: ഇരട്ട സെഞ്ച്യുറി നേടിയ നായകന്റെ മിന്നും പ്രകടനത്തിന്റെ ചിറകിലേറി ബ്രിഡ്ജ്ടൗണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ജയം നേടി വെസ്റ്റ്ഇന്‍ഡീസ്. രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ പുറത്താവാതെ നേടിയ ഇരട്ട സെഞ്ച്വറി (202)യും ഷെയ്ന്‍ ഡോര്‍വിച്ചി (116*) ന്റെ സെഞ്ച്വറിയുമാണ് വിന്‍ഡീസിന് കൂറ്റന്‍ ലീഡ് സമ്മാനിച്ചത്.

416ന് ആറ് എന്ന നിലയില്‍ വിന്‍ഡീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെ 381 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസ് 289 & 415/6 ഇംഗ്ലണ്ട് 77 & 246. എന്ന നിലയിലാണ് കളി അവസാനിച്ചത്. ഇതോടെ മൂന്ന് ടെസ്റ്റുകളുളള പരമ്പരയില്‍ വിന്‍ഡീസ് മുന്നിലെത്തി. വിന്‍ഡീസ് ഉയര്‍ത്തിയ 628 റണ്‍സ് വിജയ ലക്ഷ്യം ഇംഗ്ലണ്ട് മറികടക്കാന്‍ ശ്രമിക്കവെ രണ്ടാം ഇന്നിംഗ്‌സില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് മാന്‍ ഓഫ് ദ മാച്ച്.

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ വിജയം എളുപ്പമാക്കിയത്. 21.4 ഓവര്‍ എറിഞ്ഞ ചേസ് 60 റണ്‍ വിട്ടുനല്‍കിയാണ് എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്. 84 റണ്‍സെടുത്ത ഓപ്പണര്‍ റോറി ബേണ്‍സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button