കാബൂള്‍ :: അഫ്ഗാനിസ്ഥാനില്‍ നിന്ന് 18 മാസം കൊണ്ട് സൈന്യത്തെ യു.എസ് പൂര്‍ണമായും പിന്‍വലിച്ചേക്കും. താലിബാനുമായി ഖത്തറില്‍ വെച്ച് നടന്ന സമാധാന ചര്‍ച്ചയിലാണ് ഇക്കാര്യം ഉയര്‍ന്നുവന്നത്. സമാധാന ഉടമ്പടി നിലവില്‍ വന്നാല്‍ ഉടമ്പടി നിലവില്‍ വന്ന് 18 മാസത്തിനുള്ളില്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് താലിബാന്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഖത്തറില്‍ വെച്ച് താലിബാനുമായി യു.എസ് സമാധാന ചര്‍ച്ചകള്‍ തുടങ്ങിയത്. ചര്‍ച്ചയില്‍ സമാധാന ഉടമ്പടിയുടെ കരട് ;രൂപം തയ്യാറായി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അഫ്ഗാനിസ്ഥാനിലുള്ള വിദേശ സൈന്യം പൂര്‍ണമായും പിന്‍വാങ്ങണമെന്നാണ് താലിബാന്റെ നിലപാട്.
Post Your Comments