KeralaLatest News

പത്മഭൂഷണ്‍ വിവാദം: സെന്‍ കുമാറിനെതിരെ സ്പീക്കര്‍

അവാര്‍ഡ് നല്‍കുന്നതിന് എന്ത് യുക്തി ഉണ്ടെന്നതില്‍ അവര്‍ഡ് നല്‍കുന്നവര്‍ക്ക് യുക്തി ഉണ്ടാകും

തിരുവനന്തപുരം: നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെതിരെ രംഗത്തു വന്ന ടി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖര്‍.  നമ്പി നാരായണനെതിരെ സെന്‍കുമാര്‍ നടത്തിയ പ്രസ്താവന മാന്യതയില്ലാത്തതാണെന്ന് സ്പീക്കര്‍  പി.
ശ്രീരാമകൃഷന്‍ പറഞ്ഞു. അവാര്‍ഡിന്റെ യുക്തി അത് നിശ്ചയിക്കുന്ന കമ്മറ്റികളുടെ താത്പര്യമാണ്. അത് അംഗീകരിക്കാതെ കുറ്റപ്പെടുത്തുന്നത് അപഹാസ്യമാണെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി.  മാനദണ്ഡങ്ങള്‍  അനുസരിച്ചാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. സ്വന്തം സബ്ജകാടീവായ നിലപാടുകളില്‍ ഉറച്ച് അവാര്‍ഡ് ജേതാക്കളോട് പെരുമാറുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തില്‍ ലഭ്യമാകുന്ന അഭിനന്ദനമാണ് ഇത്തരം അവാര്‍ഡുകള്‍.  അവാര്‍ഡ് നല്‍കുന്നതിന് എന്ത് യുക്തി ഉണ്ടെന്നതില്‍ അവാര്‍ഡ് നല്‍കുന്നവര്‍ക്ക് യുക്തി ഉണ്ടാകും. ഇതിനെ ആക്ഷേപിക്കാന്‍ മുതിരുന്നത്‌ മാന്യതയില്ലാത്ത നടപടിയാണെന്നും ശീരാമകൃഷ്ണന്‍ പറഞ്ഞു.

അതേസമയം സെന്‍കുമാറിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും രംഗത്ത് വന്നു. സെന്‍കുമാര്‍ ബി.ജെ.പി അംഗമല്ല. അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും കണ്ണന്താനം പറഞ്ഞു. വിവാദം ഉണ്ടാക്കുന്നത് മലയാളിയുടെ ഡി.എന്‍.എ പ്രശ്നമാണെന്നും നമ്പി നാരായണന്റെ പുരസ്‌കാരം ആഘോഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ഇത് മലയാളിക്ക് കിട്ടിയ അംഗീകാരമാണ്. അതിനെ അങ്ങനെ തന്നെ കാണണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button