NewsSaudi ArabiaGulf

സൗദിയില്‍ കനത്ത മഞ്ഞ് വീഴ്ചയും മഴയും

റിയാദ്: സൗദി അറേബ്യയില്‍ ശക്തമായ മഴയും മഞ്ഞ് വീഴ്ച്ചയും. തബൂക്ക് മേഖലയിലാണ് ഇന്ന് രാവിലെ കനത്ത മഞ്ഞ് വീഴ്ച്ചയുണ്ടായിരിക്കുന്നത്. സമീപകാലത്തെ ഏറ്റവും ശക്തമായ മഞ്ഞുകാലത്തിനാണ് സൗദിയുടെ ചില മേഖലകള്‍ ഇത്തവണ സാക്ഷ്യം വഹിച്ചത്. തബൂക്ക് മേഖലയിലാണ് ഇന്ന് മഞ്ഞ് വീഴ്ച്ചയുണ്ടായിരിക്കുന്നത്. സൗദിയുടെ നോര്‍ത്തേണ്‍ മേഖലയാണ് തബൂക്ക്.

മഞ്ഞ് വിഴ്ച്ചയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മഴയും മഞ്ഞ് വീഴ്ച്ചയുമുണ്ടാകുന്ന സമയത്ത് നിരത്തില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സൗദി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേഗത പരിധി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കര്‍ശനമായി ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button