Latest NewsKerala

റിപബ്ലിക്ക് ദിനത്തില്‍ തങ്ങളുടെ ശാരീരിക അവശതകള്‍ മറന്ന് ഭിന്നശേഷിക്കാര്‍ മല കയറി : രാഷ്ട്രപതാക ഉയര്‍ത്തി

കോഴിക്കോട്  :ആവേശ്വോജ്ജലമായ ഒരു റിപബ്ലിക് ദിന ആഘോഷത്തിനാണ് കോഴിക്കോട് നരിപ്പറ്റയിലെ ഉറിതൂക്കി മല ശനിയാഴ്ച്ച സാക്ഷ്യം വഹിച്ചത്. പൂര്‍ണ്ണമായും പരസഹായം ആവശ്യമായ ഭിന്നശേഷിക്കാരായ 20 കുട്ടികളും അവരുടെ രക്ഷിതാക്കളും മല കയറി ഇന്ത്യന്‍ പതാക ഉയര്‍ത്തിയപ്പോള്‍ അത് ഏവരുടെയും കണ്ണ് നിറയിക്കുന്ന മുഹൂര്‍ത്തങ്ങളായി.

കുന്നുമ്മല്‍ ബി.ആര്‍.സിയുടെ നേതൃത്വത്തിലാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി ഈ വ്യത്യസ്ഥമായ സാഹസിക യാത്രയും റിപ്പബ്ലിക്ക് ദിനാഘോഷവും സംഘടിപ്പിച്ചത്. മലമുകളില്‍ നിന്ന് അവര്‍ ലോകത്തെ കണ്ടു. മലനിരകളില്‍ നിന്ന് ഇന്ത്യന്‍ പതാക ഉയര്‍ത്തിയ കുട്ടികള്‍ റിപ്പബ്ലിക്ക് ദിനാഘോഷവും വ്യത്യസ്ഥമാക്കി.

ജനമൈത്രി പോലീസിന്റെയും കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും, നാട്ടുകാരുടെയും, പാലിയേറ്റീവ് പ്രവര്‍ത്തകരുടെയും സഹായത്തോടെ ബി.ആര്‍.സി നടത്തിയ സാഹസിക യാത്രയിലും പരിസ്ഥിതി സഹവാസ ക്യാപിന്റെയും ഭാഗമായാണ് കുട്ടികള്‍ക്ക് പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടില്‍ റിപബ്ലിക്ക് ദിനം ആഘോഷിച്ചത്. ഡി.വൈ.എസ്.പി സുനില്‍ കുമാര്‍, കുറ്റ്യാടി ഇഹ സുനില്‍ കുമാര്‍, ബി.പി.ഒ സുനില്‍, ടെയിനര്‍ ഷൈനി, വേണുഗോപാല്‍, ഋഷീദ്, മഹേഷ്, കെ.സുജിത്ത് എന്നിവരാണ് നേതൃത്വം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button