KeralaLatest News

ഓരോ ആലിംഗനത്തിനുമുണ്ട് ഒട്ടേറെ ഗുണങ്ങള്‍

പിറ്റ്‌സ്ബര്‍ഗിലെ മെല്ലോണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലായിരുന്നു ഇത്തരം ഒരു കണ്ടെത്തല്‍ ഉണ്ടായത്.

ആലിംഗനത്തിന് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട് എന്ന് കാലങ്ങള്‍ക്ക് മുന്‍പ് തെളിയിക്കപ്പെട്ടതാണ്. എന്നാല്‍ അതിനെ കുറിച്ച് അറിവുള്ളവര്‍ വളരെ ചുരുക്കമാണ് എന്ന് മാത്രം. സ്‌നേഹത്തിന്റെയും പ്രേമത്തിന്റെയും ഒക്കെ ഭാഗമായി നാം മറ്റൊരു വ്യക്തിയെ ആലിംഗനം ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ആലിംഗനത്തിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് എങ്ങനെ സംഭവിക്കും എന്നല്ലേ.

ഒരാള്‍ മറ്റൊരാളെ ആലിംഗനം ചെയ്യുന്നതിലൂടെ ശരീരത്തിലെ ഓക്സിടോസിന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് പേശികളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു. കൂടാതെ ആലിംഗനം ചെയ്യുമ്പോള്‍ പ്രവൃത്തിക്കുന്ന സെറോറ്റോനിന്‍ നിങ്ങളുടെ മാനസികാവസ്ഥയെയും ചിന്തകളെയും ഉണര്‍ത്താന്‍ സഹായിക്കുന്നു. നിങ്ങള്‍ സന്തോഷകരമായി ഇരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അതോടെ രക്തസമ്മര്‍ദ്ധം കുറയുന്നു എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

പിറ്റ്‌സ്ബര്‍ഗിലെ മെല്ലോണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലായിരുന്നു ഇത്തരം ഒരു കണ്ടെത്തല്‍ ഉണ്ടായത്. കൂടാതെ ഒരു വ്യക്തി സമ്മര്‍ദ്ദത്തിലായിരിക്കുന്ന സമയത്ത് ആലിംഗനം ചെയ്താല്‍ സമ്മര്‍ദ്ദ ഹോര്‍മോണായ കോസ്റ്റിസോള്‍ കുറയുന്നു. ഇത് അയാളുടെ മനസ്സിനെ ശാന്തമാക്കുന്നത്തിനായി സഹായിക്കുന്നു. മനശാസ്ത്രപരമായ പഠനങ്ങള്‍ അനുസരിച്ച്, സ്പര്‍ശനവും ആലിംഗനവും ഭയം ഇല്ലാതാക്കുന്നു എന്നാണ് പണ്ടു മുതലുള്ളവര്‍ പറയുന്നത്. മാത്രമല്ല ആലിംഗനത്തിലൂടെ ശരീരത്തില്‍ ഓക്സിടോസിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുകയും ഇത് സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു എന്ന് കോഗ്‌നേറ്റീവ് ന്യൂറോസയന്‍സ് ഫ്രൊഫസറായ ബ്രയാന്‍ ഹരേ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button