KeralaLatest News

വെള്ളം ചോദിച്ചതിന് ഭിന്ന ശേഷിക്കാരനായ യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി

കൊല്ലം:  സ്ഥിരമായി ഭക്ഷണം കഴിക്കുന്ന കടയില്‍ നിന്ന് വെളളം ചോദിച്ചതിന് ഭിന്നശേഷിക്കാരനായ യുവാവിനെ ഹോട്ടല്‍ ഉടമയും മകനും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കൊല്ലായി ഇലവുപാലം മഹാഗണി കോളനിയിലെ അജിക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ വലത് കണ്ണിന് ഗുരുതരമായി പരിക്കേറ്റ അജിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചിരുന്നു.

അജിയുടെ കാഴ്ച ശക്തി നഷ്ടമായതായിഡോക്ടര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അജി അനാഥനാണ്. കൂട്ടിരിപ്പിനായി ആരും ഇല്ലാത്തതിനാല്‍ തിരികെവിട്ടു  .  കൊല്ലം മടത്തറയിലാണ് സംഭവം.

നാട്ടുകാര്‍ പാലോട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആഴ്ച ഒന്ന് പിന്നിടുമ്ബോഴും പ്രാഥമിക അന്വേഷണം പോലും നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. അജി മദ്യപിച്ച്‌ വീണത് ആകമെന്നതാണ് പൊലീസ് ഭാഷ്യം. എന്നാല്‍ യാതൊരുവിധ അന്വേഷണവും നടത്താതെ പൊലീസ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനിരിക്കുകയാണ് പോലീസ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button