കൊല്‍ക്കത്ത: ദേശീയ ഐക്യവും മതസൗഹാര്‍ദ്ദവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിയ്ക്കുക ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യത പാലിയ്ക്കുക, ദേശീയ ബോധം വളര്‍ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഇടതുമുന്നണിയുടേയും മറ്റ് ഇടതു പാര്‍ടികളുടേയും സംയുക്താഭിമുഖ്യത്തില്‍ റിപ്പബ്ലിക്ക് ദിനാചരണത്തോടനുബന്ധിച്ച് ബംഗാളില്‍ പതിനായിരങ്ങള്‍ അണിനിരന്ന് മാനവബന്ധന്‍ (മനുഷ്യ ചങ്ങല) തീര്‍ത്തു. ജാതിമതഭേദമെന്യേ എല്ലാ തലങ്ങളിലുംപ്പെട്ട ജനങ്ങള്‍ കൈയ്യോട് കൈകോര്‍ത്താണ് മാനവബന്ധനില്‍ കണ്ണികളായത്. ശനിയാഴ്ച രാവിലെ 11 മണിമുതല്‍ 15 മിനിട്ടു നേരം ജില്ലാ ഉപജില്ലാ പഞ്ചായത്ത് ആസ്ഥാനങ്ങള്‍ പട്ടണങ്ങള്‍ എന്നിവ കേന്ദ്രകകരിച്ചാണ് മനുഷ്യചങ്ങല തീര്‍ത്തത്.
രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയ വിഭാഗീയത തടയുമെന്നും വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദവും സാഹോദര്യവും നിലനിര്‍ത്തി ദേശീയ ഐക്യം സംരംക്ഷിക്കുവാന്‍ പോരാടുമെന്നും മാനവബന്ധനില്‍ കണ്ണികളായവര്‍ പ്രതിജ്ഞയെടുത്തു. മാനവബന്ധനു ശേഷം പലയിടങ്ങളിലും യോഗങ്ങള്‍ നടന്നു. കൊല്‍ക്കത്ത നഗരത്തില്‍ 10 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് മാനവ ബന്ധന്‍ സൃഷ്ടിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്രയും ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസുവും ആചാര്യ ജഗദീഷ്ചന്ദ്ര ബോസ് റോഡില്‍ തീര്‍ത്ത ചങ്ങലയില്‍ പങ്കാളികളായി. ഇടതുമുന്നണി ഘടകകക്ഷി ഇടതു പാര്‍ടി നേതാക്കള്‍ വിവധ സ്ഥലങ്ങളില്‍ മാനവബന്ധന് നേതൃത്വം നല്‍കി.
Post Your Comments