ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കാന്‍ ഇന്ത്യന്‍ താരം സൈന നെഹ്വാളിന്റെ ഫൈനല്‍ പോരാട്ടം ഇന്ന്. ലോക ചാംപ്യനും ഒളിംപിക് ചാംപ്യനുമായ സ്പെയിനിന്റെ കരോലിനാ മാരിനാണ് ഫൈനലില്‍ സൈനയുടെ എതിരാളി.
ആവേശം നിറഞ്ഞ സെമി പോരാട്ടത്തില്‍ ചൈനീസ് താരം ഹീ ബിങ്ജിയാവോയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സൈന ഫൈനലിലേക്ക് കുതിച്ചത്. ആദ്യ ഗെയിം നഷ്ടമായ സൈന ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് കരോലിന മാരിനും സെമിയില്‍ ജയിച്ചത്. ക്വാര്‍ട്ടറില്‍ പി വി സിന്ധുവിനെ മാരിന് തോല്‍പ്പിച്ചിരുന്നു. സ്പാനിഷ് താരമായ മാരിന് ടൂര്‍ണമെന്റില്‍ അഞ്ചാം സീഡും സൈന എട്ടാം സീഡുമാണ്. ഇരുവരും തമ്മിലുള്ള 11 മത്സരങ്ങളില്‍ മാരിന് ആറും സൈന അഞ്ചും കളി വീതം ജയിച്ചിട്ടുണ്ട്.
Post Your Comments