രാവിലെ പ്രഭാത ഭക്ഷണം ഒരുക്കിയാൽ കറി എന്തുവെക്കണം എന്നത് പല വീട്ടമ്മമാരെയും ആശയക്കുഴപ്പത്തിലാക്കാറുണ്ട്. അതിനൊരു പോം വഴിയുണ്ട്. മുട്ടയും തക്കാളിയും പ്രധാന ചേരുവകളാക്കി പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ടൊമാറ്റോ എഗ്ഗ് കറി.
1 ടേബിള്‍സ്പൂണ്‍ എണ്ണ
2 സവാള നീളത്തില്‍ അരിഞ്ഞത്
8-10 തക്കാളി
2 ടീസ്പൂണ്‍ ജീരകം
1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി
5 മുട്ട 5-6 പച്ചമുളക്
2 ടീസ്പൂണ്‍ മല്ലിയില
ഉപ്പ് ആവശ്യത്തിന്
കുറച്ച് എണ്ണയൊഴിച്ച് സവാള നന്നായി വഴറ്റുക. അതിനു ശേഷം അതിലേക്ക് തക്കാളി തൊലി കളഞ്ഞ് ചേര്‍ക്കുക. (ചൂടു വെള്ളത്തില്‍ കുറച്ചു സമയം ഇട്ടു വച്ചാല്‍ തൊലി വേഗം നീക്കം ചെയ്യാന്‍ കഴിയും.)ജീരകപ്പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി അടച്ചു വേവിക്കുക.
വെന്തു കഴിഞ്ഞ കറിയിലേക്ക് മേലെയായി മുട്ട പൊട്ടിച്ചൊഴിക്കുക. അതിനു മേലെയായി പച്ചമുളകും മല്ലിയിലയും കൊണ്ട് അലങ്കരിക്കുക. രാവിലെ തിരക്കില്‍ വേഗത്തിലുണ്ടാക്കാന്‍ പറ്റുന്ന രുചികരമായ ഈ കറി എല്ലാവര്‍ക്കും പരീക്ഷിക്കാവുന്നതാണ്.
Post Your Comments