Latest NewsIndia

ഇന്ത്യയുടെ അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്ക് സാമ്പത്തിക മേഖലയില്‍ : ലക്ഷ്യം സാമ്പത്തിക കുറ്റവാളികള്‍

ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സാമ്പത്തിക കുറ്റകൃത്യം നടത്തി നാടുവിട്ടവരെ തിരികെയെത്തിക്കാന്‍ വിപുല പദ്ധതിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. കോടികളുടെ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ വിദേശരാജ്യങ്ങളിലേക്കു മുങ്ങിയവരെ ഇന്ത്യയിലെത്തിക്കാന്‍ പ്രത്യേക ദീര്‍ഘദൂര വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളാണ് ഒരുങ്ങുന്നത്.

ഉദ്യോസ്ഥര്‍ക്കു സഞ്ചരിക്കാനും സാമ്പത്തിക കുറ്റവാളികളെ തിരികെ എത്തിക്കാനും എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര ബോയിങ് വിമാനമാണു തയാറാക്കിയിട്ടുള്ളത്. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരാണു ദൗത്യത്തില്‍ പങ്കാളികളാവുക. വെസ്റ്റ് ഇന്‍ഡീസില്‍ കഴിയുന്ന സാമ്പത്തിക കുറ്റവാളികളെ തിരികെ എത്തിക്കുന്നതാണ് സംഘത്തിന്റെ പ്രഥമദൗത്യമെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നു വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യംവിട്ട മെഹുല്‍ ചോക്‌സി, വിന്‍സം ഡയമണ്ട്‌സ് പ്രമോട്ടര്‍ ജതിന്‍ മേത്ത എന്നിവരെ ഇന്ത്യയിലെത്തിക്കാനാണു ശ്രമം. സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി തുടങ്ങിയവര്‍ക്കു രാജ്യം വിടാനുള്ള സൗകര്യങ്ങള്‍ കേന്ദ്രം ഒരുക്കിനല്‍കിയെന്ന വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്താതിരിക്കാനാണു നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button