വാഷിംഗ്ടണ്‍: ആയുധ ധാരികൾ നടത്തിയ വെടിവെയ്പ്പിൽ അഞ്ചു മരണം. അമേരിയിലെ ലൂസിയാനയിലെ ബാറ്റണ്‍ റോഗിലാണ് വെടിവയ്പുണ്ടായത്. 21കാരനായ ഡെക്കോട്ട തെറോത് എന്നയാളാണ് വെടിവച്ചതെന്ന് പോലീസ് പിന്നീട് കണ്ടെത്തി.എന്നാല്‍ ഇയാള്‍ സംഭവ സ്ഥലത്തുനിന്നും കടന്നുകളഞ്ഞെന്നും ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നുമാണ് വിവരം. ഇയാളുടെ ചിത്രവും പോലീസ് പുറത്ത് വിട്ടിട്ടുണ്ട്.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ടവരുടെ മൃതദേഹം സമീപത്തെ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഉർജിതമാക്കി.
Post Your Comments