യു വ ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്ന നടപടികള്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് റിട്ടയര്‍ഡ് ജസ്റ്റിസ് കെമാല്‍ പാഷ. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസാ ജോണിനെതിരെയുളള സര്‍ക്കാര്‍ നടപടിയെ തുടര്‍ന്നുണ്ടായ ചാനന്‍ ചര്‍ച്ചയിലാണ് അദ്ദേഹം പ്രതികരിച്ചത്.
പാര്‍ട്ടി ഓഫീസിന് പ്രത്യേക പരിഗണനയില്ലെന്നും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്നും അദ്ദേഹം ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
ശ്രീറാം വെങ്കിട്ടരാമനടക്കമുള്ള ഉദ്യോഗസ്ഥരോട് ചെയ്തതും ഇപ്പോള്‍ ചൈത്ര തെരേസ ജോണിനോട് ചെയ്യുന്നതും പോലെയുള്ള നടപടികള്‍ യുവ ഓഫീസര്‍മാരുടെ ആത്മാഭിമാനം ഇല്ലാതാക്കുമെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരെ എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments