ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ വെന്നിക്കൊടി പാറിയ്ക്കാന്‍ ബിജെപി . കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ നിന്നും 50 ഉറപ്പായ സീറ്റുകള്‍ ലക്ഷ്യമിട്ട് അണിയറ നീക്കങ്ങള്‍ ആരംഭിച്ചു. കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്,തെലങ്കാന, കേരളം, കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളില്‍ ആകെയുള്ള 130 ലോക്സഭാ സീറ്റില്‍ 50 എണ്ണത്തില്‍ കുറയാത്ത സീറ്റുകള്‍ ലഭിക്കണമെന്നാണ് കീഴ്ഘടകങ്ങള്‍ക്ക് നല്കിയ നിര്‍ദേശം.
പ്രധാനമായും നോട്ടമിട്ടിരിക്കുന്നത് കര്‍ണാടകയിലാണ്. കര്‍ണാടകയിലെ 28-ല്‍ 25 സീറ്റുകളിലും സാധ്യതയുണ്ടെന്നാണ് ബിജെപി നേതാക്കളുടെ കണക്കുകൂട്ടല്‍. തമിഴ്നാട്ടില്‍ ഒരു പുതിയ സഖ്യം തന്നെ രൂപപ്പെടുത്താനാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെത്തുന്നുണ്ട്. . ഭരണകക്ഷിയായ എഐഎഡിഎംകെയടക്കമുള്ള പാര്‍ട്ടികളുമായി അനൗദ്യോഗിക സഖ്യ ചര്‍ച്ചകള്‍ സന്ദര്‍ശനത്തില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ ശബരിമല വിഷയത്തോടെ ബിജെപിക്ക് അനുകൂലമായ ഹിന്ദു വോട്ട് ധ്രുവീകരണം ഉണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. . ആറ് സീറ്റുകളിലാണ് സംസ്ഥാനത്ത് പാര്‍ട്ടി പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍ ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും നിര്‍ദേശമുണ്ട്.
ആന്ധ്രയിലെ 25 ലോക്സഭാ സീറ്റുകളില്‍ പത്തെണ്ണത്തിലാണ് ബിജെപി ശ്രദ്ധനല്കിയിരിക്കുന്നത്. ആറെണ്ണത്തില്‍ ; ജയം ഉറപ്പാണെന്ന് പറയുന്നു.
Post Your Comments