ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതായ സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകളെ സ്ഥലംമാറ്റിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ഇതിനെതിരെ സാംസ്കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസിന്റെ വിചാരണ കഴിയുന്നതുവരെ സ്ഥലം മാറ്റം റദ്ദാക്കണമെന്നും കന്യാസ്ത്രീകളെ കുറവിലങ്ങാട്ട് മഠത്തില്‍ തന്നെ താമസിപ്പിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
സച്ചിദാനന്ദന്, ആനന്ദ് ഉള്‍പ്പെടെയുള്ള 56 പേരാണ് കത്തയച്ചത്. പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണച്ചതിനും ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനുമാണ് കന്യാസ്ത്രീകളോട് സ്ഥലം മാറാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയത്. എന്നാല്‍ കേസിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ കന്യാസ്ത്രീക്ക് പിന്തുണ നല്കി കുറവിലങ്ങട് മഠത്തില്‍ തുടരുകയായിരുന്നു.
Post Your Comments