കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ വിടുതല്‍ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. പ്രോസിക്യൂഷന്‍ വാദമാണ് ഇന്ന് ആരംഭിക്കുന്നത്. കന്യാസ്ത്രീ നല്‍കിയ പരാതി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്.
മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം പ്രത്യേക ഹര്‍ജി ഫയല്‍ ചെയ്തിന്റെ അടിസ്ഥാനത്തില്‍ അടച്ചിട്ട മുറിയില്‍ ആണ് കോടതി വാദം കേള്‍ക്കുന്നത്.ഈ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്.
വിചാരണ കൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ
ആവശ്യം. കഴിഞ്ഞ അഞ്ച് തവണ കേസ് പരിഗണിച്ചപ്പോഴും ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കോടതിയില്‍ ഹാജരായിരുന്നില്ല. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ 2019 സെപ്റ്റംബര്‍ 21നാണ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments