വിപണിയിൽ എത്താനിരിക്കുന്ന യമഹയുടെ പുതിയ MT-15 ബൈക്കിന്റെ അനൗദ്യോഗിക ബുക്കിംഗ് ഡീലര്‍ഷിപ്പുകൾ ആരംഭിച്ചതായി റിപ്പോർട്ട്. ഡീലര്‍ഷിപ്പ് അടിസ്ഥാനപ്പെടുത്തി രണ്ടായിരം മുതല്‍ പതിനായിരം രൂപ വരെയാണ് ബൈക്കിന്റെ ബുക്കിംഗ് തുക.
പ്രീമിയം 150 സിസി വിഭാഗത്തിൽ ശക്തരാകാൻ യമഹ അവതരിപ്പിച്ച ബൈക്കാണ് MT15 നെയ്ക്കഡ്. R15നു സമാനമായ എഞ്ചിനും മറ്റു മെക്കാനിക്കല്‍ ഘടകങ്ങളും ഈ ബൈക്കിൽ പ്രതീക്ഷിക്കാം. എന്നാൽ എഞ്ചിന്‍ കരുത്തു വ്യത്യാസമായിരിക്കും.155 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിൻ 19 bhp കരുത്തും 15 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ലിക്വിഡ് കൂളിംഗ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളും ഉള്‍പ്പെടുത്തും.
സ്‌പോര്‍ട്‌സ് ബൈക്കിലുപരി നിരത്തുകളിൽ അനായാസം ഓടിക്കാവുന്ന പ്രീമിയം കമ്മ്യൂട്ടര്‍ ബൈക്കായി MT15നെ അവതരിപ്പിക്കാനാണ് യമഹ ലക്ഷ്യമിടുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഏറ്റവും വിലകൂടിയ 150 സിസി നെയ്ക്കഡ് ബൈക്കായി MT15 മാറും. 1.2 ലക്ഷം രൂപയോളം വിപണിയില്‍ വില പ്രതീക്ഷിക്കുന്ന യമഹ MT-15 -ന് ടിവിഎസ് അപാച്ചെ RTR 160 4V, ബജാജ് പള്‍സര്‍ NS160, സുസുക്കി ജിക്‌സര്‍ 155 എന്നീ ബൈക്കുകളാണ് എതിരാളികൾ.
Post Your Comments