Life Style

നാരങ്ങാവെള്ളത്തോടൊപ്പം ഒരു തുള്ളി മഞ്ഞൾപ്പൊടി ചേർക്കാം; ഗുണങ്ങൾ പലതാണ്

അമിതവണ്ണമാണ് ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രശ്നമുണ്ടാക്കുന്ന ഒന്ന്. ഇതിനെ മറികടക്കാന്‍ ഏറ്റവും നല്ല വഴിയാണ് നാരങ്ങാ വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയിട്ട് കഴിയ്ക്കുന്നത്. ടോക്സിന്‍ പുറന്തള്ളുന്നതിനും ഇതിലൂടെ തടിയും കൊഴുപ്പും കുറയുന്നതിനും സഹായിക്കും. അല്‍ഷിമേഴ്സിനെ പ്രതിരോധിയ്ക്കുന്നതിനും ഈ പാനീയം സഹായിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കുകയും തലച്ചോറിനെ എപ്പോഴും ഫ്രഷ് ആയി നിലനിര്‍ത്തുകയും ചെയ്യും.

മഞ്ഞള്‍ കരളിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കരളില്‍ അടിഞ്ഞു കൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ മഞ്ഞളും നാരങ്ങയും ബെസ്റ്റാണ്. മലബന്ധത്തെ അകറ്റാനും വെറും വയറ്റില്‍ ഈ പാനീയം കഴിയ്ക്കുന്നത് എന്തുകൊണ്ടും സഹായിക്കും. പിത്താശയത്തിലെ കല്ലിനെയും അലിയിച്ച്‌ കളയാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗമാണ് നാരങ്ങവെള്ളവും മഞ്ഞള്‍പ്പൊടിയും. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും നമ്മുടെ ഉറക്കത്തേയും അതിലൂടെ ആരോഗ്യത്തേയും പ്രശ്നത്തിലാക്കും. അതുകൊണ്ട് തന്നെ ഈ പാനീയം ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് ശരീരത്തെ സംരക്ഷിയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button