ആലപ്പുഴ : നമ്ബി നാരായണനെതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍ നടത്തിയ പ്രസ്താവന ശുദ്ധവിവരക്കേടാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. വാസ്തവ വിരുദ്ധമായ കാര്യമാണ് സെന്‍കുമാര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസ്താവന ശുദ്ധവിവരക്കേടാണെന്നും മന്ത്രി പറഞ്ഞു.
നമ്ബി നാരായണന് പത്മഭൂഷണ്‍ പുരസ്ക്കാരത്തിന് എന്ത് അര്‍ഹതയാണ് ഉള്ളതെന്നായിരുന്നു സെന്‍കുമാറിന്റെ ചോദ്യം. 1994-ല്‍ സ്വയം വിരമിച്ച നമ്ബി നാരായണന് പുരസ്കാരത്തിനുള്ള എന്ത് സംഭാവനയാണ് നല്‍കിയത്. അവാര്‍ഡ് നല്കിയവര് ഇത് വിശദീകരിക്കണം. ശരാശരിയില്‍ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്ബി നാരായണനെന്നും സെന്‍കുമാര്‍ പറഞ്ഞു. പരാമര്‍ശം വിവാദമായതോടെ നിരവധി പേരാണ് സെന്‍കുമാറിനെ വിമര്‍ശിച്ച് രംഗത്തുവന്നത്.
Post Your Comments