കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രകാശ് കാരാട്ടും ബൃന്ദയും കേരളത്തില്‍ നിന്നും മത്സരിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സിപിഎം ജനറല്‍ സെക്രട്ടറി സിതാംറാം യെച്ചൂരി.ഇരുവരും കേരളത്തില്‍ നിന്ന് മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്.എന്നാല്‍ കോണ്‍ഗ്രസുമായുളള ദേശീയ സഖ്യസാധ്യതകള്‍ തിരഞ്ഞെടുപ്പിനു ശേഷമേ ആലോചിക്കൂ എന്നും പാര്‍ട്ടി ദേശീയ നേതാക്കള്‍ കേരളത്തില്‍ മല്‍സരിക്കുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ സിപിഎം സംഘടിപ്പിച്ച ജനകീയ ഉച്ചകോടി ഉദ്ഘാടനം ചെയ്യാനെത്തിയതാണ് യച്ചൂരി.
കേരളത്തില്‍ ശബരിമല വിഷയത്തില്‍ സിപിഎമ്മിനു തിരിച്ചടി നേരിടുമെന്നു പ്രവചിച്ച സര്‍വേകളെ കുറിച്ചു ചോദിച്ചും യെച്ചൂരി പ്രതികരിക്കുകയുണ്ടായി. ഏത് സര്‍വേയാണ് രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും ബിജെപിക്കു നഷ്ടപ്പെടുമെന്നു പ്രവചിച്ചത്. സര്‍വേകള്‍ സര്‍വേകള്‍ മാത്രമാണ്. ജനങ്ങളാണ് തീരുമാനിക്കുകയെന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
Post Your Comments