Latest NewsEducation

വിദ്യാര്‍ത്ഥി സാഹിത്യ പ്രതിഭകള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പിനായി ഇപ്പോള്‍ അപേക്ഷിക്കാം.

തിരുവനന്തപുരം : സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍/ സര്‍ക്കാര്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുവജനോത്സവത്തിന് കഥാരചന, കവിതാരചന, ഉപന്യാസം (ഇംഗ്ലീഷ്/ മലയാളം/ ഹിന്ദി) എന്നീ ഇനങ്ങളിലെ വ്യക്തിഗത പ്രതിഭകള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം.

സാഹിത്യ രചനാ മത്സരങ്ങളില്‍ ‘എ’ ഗ്രേഡ് കരസ്ഥമാക്കിയവരും നിലവില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍/ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പഠിക്കുന്നവരുമായിരിക്കണം അപേക്ഷകര്‍. മുന്‍ വിജ്ഞാപനപ്രകാരം 31.08.2018ന് മുമ്ബ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

വിദ്യാര്‍ത്ഥിയുടെ വിവരങ്ങള്‍ (പേര്, സ്ഥാപനം, അഡ്രസ്, ‘എ’ ഗ്രേഡ് സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ നമ്ബര്‍, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്ബര്‍) തുടങ്ങിയ അപേക്ഷകള്‍ സ്ഥാപന മേധാവിയുടെ ശുപാര്‍ശയോടുകൂടി ‘സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ് ഭവന്‍, തിരുവനന്തപുരം’ എന്ന മേല്‍വിലാസത്തില്‍ എത്തിക്കണം. അവസാന തിയതി: ഫെബ്രുവരി 11. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446780308, 9446096580, 04712306580,

shortlink

Related Articles

Post Your Comments

Related Articles


Back to top button