തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. തണുപ്പകലുന്നതിനാല് ചില സ്ഥലങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
ഇതിന്റെ ഫലമായി ആകാശം ഭാഗികമായി മേഘാവൃതമായതോടെയാണ് തണുപ്പ് കുറഞ്ഞു തുടങ്ങിയത്. ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനില പുനലൂരിലാണ് രേഖപ്പെടുത്തിയത്; തണുപ്പ് 19 ഡിഗ്രി സെല്‍ഷ്യസും ചൂട് 35.5 ഡിഗ്രിയും. കോട്ടയം, സിയാല്‍ കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലും രാവിലത്തെ തണുപ്പിന്റെ കാഠിന്യം കുറഞ്ഞ് താപനില 22 ഡിഗ്രിയായി.
അതേസമയം വൈക്കത്തും കൊടുങ്ങല്ലൂരും ശനിയാഴ്ച 1 സെമീ വീതം മഴ രേഖപ്പെടുത്തി.
Post Your Comments