തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍. മത്സരിക്കാനായി ബിജെപി സീറ്റുകള്‍ വാഗ്ദാനം ചെയ്തിരുന്നു. പത്തനംതിട്ട, തിരുവനന്തപുരം സീറ്റുകളാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലും മത്സരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നത് പരിഹരിക്കാന്‍ നേതൃത്വത്തിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നിലപാട് സ്വീകരിച്ച പ്രയാര്‍ ബിജെപിയിലേക്ക് പോകുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. സുപ്രീംകോടതി വിധിക്കെതിരെ പ്രയാര്‍ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് പ്രയാര്‍ ഹര്‍ജി നല്‍കിയത്
Post Your Comments