Latest NewsNattuvartha

പതിനേഴ് വയസുകാരി കിണറ്റില്‍ വീണു മരിച്ചു

ചിറയിന്‍കീഴ്: പ്‌ളസ് ടു വിദ്യാര്‍ഥിനിയെ സ്വന്തം വീടിനോടു ചേര്‍ന്നുള്ള കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ചിറയിന്‍കീഴ് കൂന്തള്ളൂര്‍ പ്രേംനസീര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ആര്യാദേവി (17)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടു ആറുമണിയോടെയാണ് സംഭവം. കിണറ്റില്‍ വന്‍ശബ്ദത്തോടെ എന്തോ പതിച്ചെന്നു കേട്ട ആര്യയുടെ അമ്മ പുറത്തിറങ്ങി കിണറ്റില്‍ നോക്കിയപ്പോഴാണ് മകള്‍ വീണുകിടക്കുന്നത് കണ്ടെത്തിയത്. മുപ്പതടിയിലേറെ താഴ്ചയുള്ള കിണറ്റില്‍ സമീപവാസികളില്‍ ചിലര്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ ചിറയിന്‍കീഴ് പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് ആറ്റിങ്ങല്‍ നിന്നും ഫയര്‍ഫോഴ്‌സുമായെത്തി പെണ്‍കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button