News

ഫോണ്‍ വിളിക്കാവുന്ന ഹെല്‍മെറ്റ് വിപണിയിലെത്തി

തിരുവനന്തപുരം : ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ എടുക്കാതെ സംസാരിക്കാനും കേള്‍ക്കാനും കഴിയുന്ന സംവിധാനങ്ങളുള്ള ഹെല്‍മെറ്റ് വിപണിയിലെത്തി. ഇരു ചെവിയുടെ ഭാഗങ്ങളിലും ഇന്‍ ബില്‍റ്റ് ഇയര്‍ ഫോണും വായുടെ ഭാഗത്ത് മൈക്രോഫോണുമുള്ളതാണ് പുതിയ ഹെല്‍മെറ്റ്. ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.

പ്രമുഖ ഹെല്‍മെറ്റ് നിര്‍മാണക്കമ്പനി വിപണിയിലിറക്കുന്ന ഹെല്‍മെറ്റിന് ഏതാണ്ട് 2,500 രൂപയാണ് വില. മൊബൈല്‍ ഫോണ്‍ ബന്ധിപ്പിക്കുക മാത്രമല്ല, ആവശ്യത്തിനനുസരിച്ച് പാട്ടും കേള്‍ക്കാം. ഇതിനായുള്ള സംവിധാനവും ഹെല്‍മെറ്റിലുണ്ട്.

എന്നാല്‍, ഇത്തരം ഹെല്‍മെറ്റ് ഉപയോഗിച്ച് സംസാരിച്ചുകൊണ്ട് വാഹനമോടിക്കുമ്പോള്‍ പിടിച്ചാല്‍ കനത്ത ശിക്ഷയാകും കാത്തിരിക്കുക. വാഹനം ഓടിക്കുമ്പോള്‍ ഇതിലെ സംവിധാനം ഉപയോഗപ്പെടുത്തി മൊബൈലില്‍ സംസാരിച്ചാല്‍ മോട്ടോര്‍ വാഹന വകുപ്പ് നിയമപ്രകാരം കേസെടുക്കും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നിതിനുള്ള പരമാവധി ശിക്ഷയായിരിക്കും നല്‍കുക. ലൈസന്‍സ് റദ്ദാക്കുകയും ഒപ്പം പിഴയടപ്പിക്കുകയും ചെയ്യുമെന്നും മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button